കൊയിലാണ്ടി നഗരസഭയിൽ റിംഗ് കമ്പോസ്റ്റ് സംഭരണി വിതരണം ആരംഭിച്ചു

കൊയിലാണ്ടി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി കൊയിലണ്ടി നഗരസഭ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം പരിപാടി ആരംഭിച്ചു. അതിന്റെ ഭാഗമായി റിംഗ് കമ്പോസ്റ്റ് സംഭരണിയുടെ വിതരണം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ മുഴുവൻ വീടുകളിലും പദ്ധതി നടപ്പാക്കുമെന്ന് ചെയർമാൻ അറിയിച്ചു. വൈസ് ചെയർപേഴ്‌സൺ വി. കെ. പത്മിനി അദ്ധ്യക്ഷത വഹിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. ഷിജു മാസ്റ്റർ, എൻ. കെ. ഭാസ്‌ക്കരൻ, വി. കെ. അജിത, ദിവ്യശെൽവരാജ്, കൗൺസിലർമാരായ യു. രാജീവൻ, മാങ്ങോട്ടിൽ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു. സുബൈർ എൻ. കെ. നന്ദി പറഞ്ഞു.

