കൊയിലാണ്ടി: ദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറയിൽ കാറുകളും, ബൈക്കും കൂട്ടിയിടിച്ചു ഏതാനും പേർക്ക് പരുക്ക്. ഇന്നു രാവിലെയാണ് അപകടം. തലശ്ശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബൈക്ക് യാത്രക്കാരനാണ് പരുക്ക് പറ്റിയത്. കാർ യാത്രക്കാരായ രണ്ടു പേർക്കും പരുക്ക് പറ്റി.