കൊയിലാണ്ടി താലൂക്കാശുപത്രിയുടെ മുമ്പിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ച് അപകടം
കൊയിലാണ്ടി: നഗരത്തിൽ ചരക്ക് ലോറികൾ കൂട്ടിയിടിച്ച് അപകടം. കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം ഇന്ന് പുലർച്ചെ 7 മണിയോടെയാണ് അപകടമുണ്ടായത്. ലോറികൾ കൂട്ടിയിടിച്ച ശേഷം ഒര് ലോറി നിയന്ത്രണം വിട്ട് ആശുപത്രിയുടെ മതിൽ ഇടിച്ചു തകർത്തു.

ലോറിയിലുള്ളവരുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് അറിയുന്നത്. ഇടിയുടെ ആഘാതത്തിൽ ലോറികളുടെ മുൻവശം പൂർണ്ണമായും തകർന്നിട്ടുണ്ട്. രാവിലെ ആയതിനാൽ റോഡിൽ ആളുകളില്ലാതിരുന്നതിനാലാണ് വലിയ അപകടം ഒഴിവായത്. അപകടത്തെ തുടർന്ന് ദേശീയപാത ഗതാഗതക്കുരുക്കിലായി. ക്രെയിൻ ഉപയോഗിച്ചാണ് ലോറികൾ മാറ്റിയത്. കൊയിലാണ്ടി പോലീസും, സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി.


