കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രാത്രിയിലും രോഗികളുടെ നീണ്ട നിര

കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ രാത്രി എട്ടുമണി കഴിഞ്ഞും രോഗികളുടെ നീണ്ട വരി. കൊയിലാണ്ടി താലൂക്കാസ് പത്രിയിൽ ബുധനാഴ്ച രാത്രി 2400- ലധികം രോഗികളാണ് ചികിത്സത്തേടിയെത്തിയത്. രാവിലത്തെ ഒ.പി കഴിഞ്ഞ് ഉച്ചക്ക് 2മണിക്ക് ശേഷം കാഷ്വാലിറ്റിയിൽ രണ്ട് ഡോക്ടർമാരാണ് ഉണ്ടായിരുന്നതെന്ന് രോഗികൾ പറഞ്ഞു.
മഴക്കാലമായതോടെ പനി ബാധിതരുടെ എണ്ണം കൂടി വരുകയാണ്. എന്നാൽ ഇവരെ ഉൾകൊള്ളാൻ ആവശ്യമായ സൗകര്യവും, ഡോക്ടർമാരും, മറ്റ് ജീവനക്കാരുടെയും ക്ഷാമം ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ആശുപത്രിക്കായി പുതിയ തായി നിർമ്മിച്ച കെട്ടിടം എത്രയും പെട്ടെന്ന് തുറന്നുകൊടുക്കാൻ സാധിച്ചാൽ രോഗികൾക്ക് ഏറെ ആശ്വാസകരമാവും.

കൊയിലാണ്ടിയുടെ സമീപ പ്രദേശങ്ങളിൽ ഡങ്കിപ്പനിയും, വൈറൽ ഫീവറും വ്യാപകമായി റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ശുചീകരണ പ്രവർത്തികൾ സജീവമാണെന്ന് അവകാശപ്പെടുമ്പോഴും പനി ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്.

