കൊയിലാണ്ടി താലൂക്ക് ആശുപത്രി പ്രസവ ശ്രുശ്രൂഷ വാർഡ്: ഉദ്ഘാടനം ഒക്ടോബർ 16 ന്
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ പ്രസവ ശ്രുശ്രൂഷ വാർഡ് ഒക്ടോബർ 16 ന് ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്യും. ലക്ഷ്യ മാനദണ്ഡങ്ങൾ അനുസരിച്ചു നിർമ്മിച്ച പ്രസവ ശ്രുശ്രൂഷ വാർഡ് എം.എൽ.എ കാനത്തിൽ ജമീല സന്ദർശിച്ചു. കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലും ഉള്ളവർക്ക് പ്രസവത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിനേയും കോട്ടപ്പറമ്പ് ആശുപത്രിയെയും ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ അതോടുകൂടി മാറും.ർ

പ്രസവ വാർഡിൻ്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ ഉപകരണങ്ങൾ ( അനസ്തീഷ്യ വർക്‌സ്റ്റേഷൻ ഉൾപ്പെടെ) വാങ്ങിക്കാൻ എം.എൽ.എ യുടെ പ്രാദേശിക വികസന നിധിയിൽ നിന്നും 12 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.


