കൊയിലാണ്ടി താലൂക്ക് ആശുപത്രിയുടെ ചുറ്റുമതിലും കവാടവും സമർപ്പിച്ചു

കൊയിലാണ്ടി താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്കായി പുതുതായി നിർമ്മിച്ച ചുറ്റുമതിന്റെയും കവാടത്തിന്റെയും ഉദ്ഘാടം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവ്വഹിച്ചു. കെ.ദാസൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. കൂട്ടത്തിൽ പ്രധാന കവാടത്തിന് ചുറ്റും ടൈൽ പാകുകയും ആൽമരത്തിന് ചുറ്റും ഇരിപ്പിടങ്ങൾ ഒരുക്കി മനോഹരമാക്കുകയും ചെയ്തിട്ടുണ്ട്.
നഗരസഭ വൈസ് ചെയർ പേഴ്സൺ വി.കെ. പത്മിനി, കൗൺസിലർ സി. കെ. സലീന, ഡി.എം.ഒ ഡോ: ജയശ്രീ, ഡി.പി.ഒ ഡോ: നവീൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ടി.കെ.ചന്ദ്രൻ, അഡ്വ. സുനിൽ മോഹൻ, വി .പി .ഇബ്രാഹിം കുട്ടി, വായനാരി വിനോദ്, വി.പി.ഭാസ്കരൻ, സി. സത്യചന്ദ്രൻ, കബീർ സലാല, ഹുസൈൻ കോയ തങ്ങൾ, സുരേഷ് മേലെപ്പുറത്ത്, അഡ്വ. രാധാകൃഷ്ണൻ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ. കെ. സത്യൻ സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ. പി. പ്രതിഭ നന്ദിയും പറഞ്ഞു.
