കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ലബോറട്ടറി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ അത്യാധുനിക സൗകര്യങ്ങളോടുകൂടി നവീകരിച്ച ലബോറട്ടറിയുടെ ഉദ്ഘാടനം കെ. ദാസൻ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർമാൻ അഡ്വ; കെ. സത്യൻ അദ്ധ്യക്ഷത വഹിച്ചു.
നഗരസഭ വൈസ് ചെയർപേഴ്സൺ വി.കെ പത്മിനി, ആരോഗ്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ വി. സുന്ദരൻ മാസ്റ്റർ, കൗൺസിലർമാരായ യു.രാജീവൻ മാസ്റ്റർ, വി.പി ഇബ്രാഹിംകുട്ടി, എം. സുരേന്ദ്രൻ, സി.കെ സലീന, മാനേജ്മെന്റ് കമ്മറ്റി അംഗങ്ങളായ വി.വി സുധാകരൻ, വായനാരി വിനോദ് എന്നിവർ സംസാരിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ: കെ.എം സച്ചിൻ ബാബു സ്വാഗതവും, ആർ.എം.ഒ അബ്ദുൾ അസീസ് നന്ദിയും പറഞ്ഞു.

