കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഡെങ്കിപനി ബാധിതരുടെ എണ്ണം 25ലധികമായി

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയിൽ ഡങ്കിപനി ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം ഇരുപത്തഞ്ചിലധികമായി ഉയർന്നു. ഇന്നലെ 8 പേരെ കൂടി ആശുപത്രിയിൽ ഡങ്കിപനി ബാധിച്ച് പ്രവേശിപ്പിച്ചു. ചെങ്ങോട്ടുകാവ്, അരിക്കുളം, ഉള്ള്യേരി ഭാഗങ്ങളിലുള്ളവരാണ് അധികപേരും.
പനി ബാധിച്ച് 72 പേരാണ് ഇന്നലെ താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടുകയും, അഡ്മിറ്റ് ചെയ്യുകയും ചെയ്തത്. താലൂക്ക് ആശുപത്രിയിൽ ഡങ്കിപ്പനി ബാധിച്ച് വരുന്നവരെ കൊതുകുവലയ്ക്കുള്ളിലാക്കിയാണ് ചികിൽസ നടത്തുന്നത്. എന്നാൽ കൂടുതൽ രോഗികൾ എത്തുന്നത് കാരണം പലരെയും തറയിൽ കിടത്തേണ്ട അവസ്ഥയാണ് ഉള്ളത്. പ്രതിരോധ പ്രവർത്തനങ്ങൾ പല ഭാഗത്തും സജീവമായി നടന്നു വരുന്നതായി ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.

