കൊയിലാണ്ടി കൺസ്യൂമർഫെഡിൽ ഓണം വിപണന മേളയ്ക്ക് തുടക്കമായി

കൊയിലാണ്ടി: കൺസ്യൂമർഫെഡ് ഓണം റംസാൻ വിപണനമേള എം.ൽ.എ കെ. ദാസൻ ഉദ്ഘാടനം ചെയ്തു. പൊതുവിപണിയിൽ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ കൺസ്യൂമർഫെഡ് വഹിക്കുന്ന പങ്ക് വളരെവിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ത്രിവേണി സമ്മാനോൽസവവും, നറുക്കെടുപ്പും എം.എൽ.എ നിർവ്വഹിച്ചു. ത്രിവേണി സ്റ്റോറുകളിലെ നിത്യോപയോഗ സാധനങ്ങളുടെ ഗുണമേന്മയും, വിലക്കുറവും പൊതുജനങ്ങൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ പി.വി പ്രമോദ്, സി.പി. സന്തോഷ് കുമാർ, കെ.വി സുരേഷ്ബാബു, അനീഷ് പയ്യോളി എന്നിവർ സംബന്ധിച്ചു.

