കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവം: വിദ്യാര്‍ഥികള്‍ക്ക് ഭോജനശാലയില്‍ എത്തുന്നത് ജൈവപച്ചക്കറികളിലൊരുക്കിയ വിഭവങ്ങള്‍

അത്തോളി: കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് ഭോജനശാലയില്‍ എത്തുന്നത് സ്‌കൂളില്‍ അധ്യാപകര്‍ വിളയിച്ചെടുത്ത ജൈവപച്ചക്കറികളിലൊരുക്കിയ വിഭവങ്ങള്‍. കലോത്സവത്തിന് മുന്നോടിയായി നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ കെ.എസ്.ടി.എ. നേതാവ് കെ. മായന്‍ വാഴക്കുലകള്‍ ഭക്ഷണക്കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ. മനോജിന് സമര്‍പ്പിച്ചു.
ഡി.പി.ഒ. എം. ജയകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ആര്‍. ഇന്ദു അധ്യക്ഷയായി. എ.ഇ.ഒ. മനോഹര്‍ ജവഹര്‍, ആര്‍.എം. രാജന്‍, സാജിത്ത് കോറോത്ത്, കെ. മായന്‍, ബി.പി.ഒ. ബല്‍രാജ് എം.ജി., എസ്. അനില്‍കുമാര്‍, വിജി ചീക്കിലോട് എന്നിവര്‍ സംസാരിച്ചു.

