കൊയിലാണ്ടി ഉപജില്ലാ സ്‌കൂള്‍ കായികമേള: GGHSS ന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്

കൊയിലാണ്ടി: ഉപജില്ലാ സ്‌കൂള്‍ കായികമേളയില്‍ കൊയിലാണ്ടി ഗേള്‍സ് എച്ച്.എസ്.എസ്. ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. രണ്ടാംസ്ഥാനം പൊയില്‍ക്കാവ് ഹയർ സെക്കണ്ടറി സ്‌ക്കൂൾ കരസ്ഥമാക്കി. സമാപനസമ്മേളനം കൊയിലാണ്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഷിജു ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ. ഗീതാനന്ദന്‍ അധ്യക്ഷത വഹിച്ചു.
കൊയിലാണ്ടി എസ്.ഐ. ബാബുരാജ് ട്രോഫി വിതരണം ചെയ്തു. ഏഷ്യന്‍ ലോങ്ജമ്പ് താരം വരകില്‍ നീന മുഖ്യാതിഥിയായിരുന്നു. ഹെഡ്മാസ്റ്റർ വാസുമാഷ്, കെ.ടി രമേശൻ, ഇ. വിശ്വനാഥൻ, ബി.പി.ഒ എം. ജി ബൽരാജ്, സി. ജയരാജ്, നടേലക്കണ്ടി ശ്രീനിവാസൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. എ.ഇ.ഔ ജവഹർ മനോഹർ സ്വാഗതവും, എം.സി കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.

