കൊയിലാണ്ടിയിൽ സ്വകാര്യ ബസ്സിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്
കൊയിലാണ്ടി: അമിത വേഗത്തിലെത്തിയ സ്വകാര്യ ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.
പരിക്കേറ്റ മൂടാടിഹിൽ ബസാർ സ്വദേശി കച്ചറക്കൽ ബൈജുവിനെ (40) കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച മൂന്നു മണിയോടെയാണ് സംഭവം. കോഴിക്കോട് നിന്നും പയ്യന്നൂരിലേക്ക് പോവുകയായിരുന്ന KL 19.152 നമ്പർ ബസ്സാണ് അപകടം വരുത്തിയത്.
പഴയ സ്റ്റാന്റിലേക്ക് അമിത വേഗത്തിൽ പ്രവേശിക്കുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ബൈക്കും യാത്രക്കാരനുമടക്കം ബസ്സിനടിയിൽ പെട്ടു. ഓടി കൂടിയ നാട്ടുകാരാണ് ബൈജുവിനെ ബസ്സിനടിയിൽ നിന്നും വലിച്ചെടുത്തത്. പഴയ സ്റ്റാന്റിലേക്ക് ദീർഘദൂര ബസ്സുകൾ പ്രവേശിക്കുന്നത് അമിത വേഗതയിലാണെന്ന് നേരത്തെ പരാതി ഉണ്ടായിരുന്നു ഇവിടെ ഉണ്ടായ അപകടങ്ങളിൽ നിരവധി പേർക്ക് ഗുരുതരമായ പരുക്കുകൾ സംഭവിച്ചിരുന്നു.

