കൊയിലാണ്ടി. സ്‌റ്റേഷനടുത്ത് റെയിൽവെ മേൽപ്പാലത്തിനടിയിൽ അജ്ഞാത സ്ത്രിയുടെ മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് കാലത്ത് 11 മണിയോടെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി അനന്തര നടപടികൾ സ്വീകരിച്ചു.