കൊയിലാണ്ടിയിൽ സമാധാനം പുനസ്ഥാപിക്കാൽ സർവ്വകക്ഷി യോഗം തീരുമാനിച്ചു.

കൊയിലാണ്ടി: സംഘർഷം നിലനിൽക്കുന്ന കൊയിലാണ്ടിയിൽ സമാധാനം പുനസ്ഥാപിക്കാൻ കെ. ദാസൻ എം.എൽ.എ. വിളിച്ചുചേർത്ത സമാധാന യോഗത്തിൽ തീരുമാനമായി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പാശ്ച്ചാത്തലത്തിലാണ് കെ. ദാസൻ എം.എൽ എ. യോഗം വിളിച്ചു ചേർത്തത്. കഴിഞ്ഞ ദിവസം നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ സംഘർഷ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനിടെ അദ്ദേഹം സഞ്ചരിച്ച വാഹനവും മറ്റു കൗൺസിലർമാരിടെ വാഹനവും RSS അക്രമികൾ തകർത്തിരുന്നു.
ഏറ്റവും ഒടുവിലായി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റ്ംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്ററുടെ വീടിനു നേരെ നടന്ന ബോംബാക്രമം കൊയിലാണ്ടിയിലാകെ പരിഭ്രാന്തി പരത്തിയിരുന്നു. നരിമുക്കിൽ ബി. ജെ. പി. പ്രവർത്തകന്റെയും കുറുവങ്ങാട് വി. കെ. മുകുന്ദന്റെയും വീട് ആക്രമിക്കപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് എം,എൽ.എ. സർവ്വകക്ഷി യോഗം വിളിച്ചത്.

കൊയിലാണ്ടി ഗസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത യോഗത്തിൽ കെ. ദാസൻ എം.എൽ. എ. അദ്ധ്യക്ഷതവഹിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ, സി.പി.ഐ.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി വിശ്വൻ മാസ്റ്റർ, ഡി.വൈ.എസ്.പി ചന്ദ്രൻ, കൊയിലാണ്ടി തഹസിൽദാർ, സി.പി.ഐ. നേതാവ്. ഇ.കെ. അജിത്ത്, ബി.ജെ.പി. നേതാക്കളായ വായനാരി വിനോദ്, വി. സത്യൻ, എൻ.സി.പി. നേതാവ് കെ.ടി.എം. കോയ, കൗൺസിലർമാരായ എൻ. കെ. ഭാസക്കരൻ, കെ. ടി. സിജേഷ്, ടി. കെ. ചന്ദ്രൻ മാസ്റ്റർ, സി. ഐ. കെ.ഉണ്ണികൃഷ്ണൻ, എസ്.ഐ. സജു എബ്രഹാം എന്നിവർ യോഗത്തിൽ പങ്കെടുത്തു.

