കൊയിലാണ്ടിയിൽ വിവാഹ തട്ടിപ്പുവീരൻ പിടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ വിവാഹ തട്ടിപ്പുവീരൻ പിടിയിൽ കൈതേരി വയൽ, പനവല്ലി, തൃശ്ശിലേരി, വയനാട്, സ്വദേശി, കെ.ഹരിപ്രസാദ്, ചിതാനന്ദൻ, ചിതൻ, ചിതാനന്ദ ഹരി 48., എന്നീ പേരുകളിൽ അറിയപ്പെടുന്നയാളാണ് കൊയിലാണ്ടി പോലീസിന്റെ പിടിയിലായത്. യുവതിയെ പീഡിപ്പിച്ചതായി ഡി.വൈ.എസ്.പി.ക്ക് ലഭിച്ച പരാതിയെ തുടർന്ന് കേസ് അന്വേഷണം നടത്തവെയാണ് വെങ്ങളത്ത് വെച്ച് അറസ്റ്റിലായത്.
വിവാഹ വാഗ്ദാനം നൽകി. വിവാഹിതരാകാത്തതും, വിധവകളുമായ സ്ത്രീകളെ വശീകരിച്ച് കേരളത്തിലും, മറ്റ് ഇതര സ്ഥല ങ്ങളിലും, കൊണ്ട് പോയി ലൈംഗികമായി ചൂഷണം ചെയ്യുകയും, സാമ്പത്തികമായും, ചുഷണം ചെയ്യുകയുമാണ് ഇയാളുടെ പതിവ്, കേരള മാട്രിമോണിയിൽ പരസ്യം നൽകിയ യുവതിയുടെ ഫോൺ നമ്പർ കൈക്കലാക്കി വിവാഹ വാഗ്ദാനം നൽകി. പ്രലോഭിപ്പിച്ച് ലൈംഗിക ചൂഷണത്തിനിരയാക്കുകയും, സാമ്പത്തിക തട്ടിപ്പ് നടത്തുകയും, ചെയ്തുവരുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതിയുടെ ശരിയായ മേൽവിലാസം മാറ്റിയാണ് പറയുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ ശരിയായ മേൽവിലാസത്തെ കുറിച്ച് വല്ല വിവരവും, ലഭിക്കുകയാണെങ്കിൽ ഫോൺ നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഡി.വൈ.എസ്.പി. വടകര: 9497990123, ഓഫീസ് 0496 2522466 കൊയിലാണ്ടി പോലീസ്: 0496 2620236.

