കൊയിലാണ്ടിയിൽ രാത്രികാല കർഫ്യൂ: പോലീസ് പരിശോധന ആരംഭിച്ചു

കൊയിലാണ്ടി: ഒമിക്രോണിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച രാത്രി കാല കർഫ്യു നടപ്പാക്കുന്നതിൻ്റെ ഭാഗമായി കൊയിലാണ്ടിയിൽ വ്യാഴാഴ്ച രാത്രി പോലീസ് നടപടി തുടങ്ങി. കൊയിലാണ്ടി മേൽപ്പാലത്തിൽ പോലീസ് ഇൻസ്പെക്ടർ എൻ. സുനിൽ കുമാർ, എസ്.ഐ. മാരായ എസ്.എസ്. ശ്രീജേഷ്, അനൂപ് എന്നിവരുടെ നേതൃത്വത്തിൽ വാഹന പരിശോധന ആരംഭിച്ചു. പട്ടണത്തിലെ കടകൾ 10 മണിക്ക് മുമ്പേതന്നെ അടയ്ക്കുന്ന സ്ഥിതിയുണ്ടായി. ചില ഹോട്ടലുകളിൽ മാത്രമാണ് ഇരുന്ന് ഭക്ഷണം കഴിക്കുന്ന ആളുകൾ ഉള്ളത്കൊണ്ട് അൽപ്പം താമസിക്കുന്ന സ്ഥിതി ഉണ്ടായത്. മറ്റ് സ്ഥലങ്ങളിലും പരിശോധന നടക്കുന്നുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കി ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.




