കൊയിലാണ്ടിയിൽ മത്സ്യതൊഴിലാളിയുടെ മൃതദേഹം തീരത്തടിഞ്ഞു

കൊയിലാണ്ടി: ഹാർബറിൽ ഓഖി ദുരന്തത്തിൽപ്പെട്ടതെന്ന് സംശയിക്കുന്ന മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടുകൂടിയാണ് ഹാർബറിനോട് ചേർന്ന് കിടക്കുന്ന മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് കൊയിലാണ്ടി തഹസിൽദാർ, നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ, റവന്യൂ ഉദ്യോഗസ്ഥർ, ഉയർന്ന പോലീസ് ഓഫീസർമാർ, ബേപ്പൂരിൽ നിന്ന് കോസ്റ്റ്ഗാർഡ് എന്നിവർ സ്ഥലത്തെത്തി ആവശ്യമായ നടപടി സ്വീകരിച്ചു. ഇപ്പോൾസ മൃതദേഹം കോഴിക്കോട്

മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ട്‌പോയി.

ഇന്നലെ രാത്രി നന്തി കടലൂരിൽ ഒരു ബോട്ട് നിശ്ശേഷം തകർന്ന നിലയിൽ കാണപ്പെട്ടിരുന്നു. കൂടുതൽപേരുടെ മൃതദേഹം ഉണ്ടാവാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തുന്നത്.

