കൊയിലാണ്ടിയിൽ ചക്ക മഹോൽസവവും കാർഷിക മേളയും

കൊയിലാണ്ടി: മണ്ണാശ്ശേരി അഗ്രി ഫാമിന്റേയും ആലപ്പുഴ ജാക്ക് വേൾഡിന്റേയും ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ചക്ക മഹോത്സവും കാർഷിക മേളയും ആരംഭിച്ചു. കൊയിലാണ്ടി ടൗൺ ഹാളിലാണ് മേള. ജൂലായ് ഏഴു വരെ മേള ഉണ്ടാവും.
നഗരസഭാ ചെയർമാൻ അഡ്വ. കെ.സത്യൻ ഉദ്ഘാടനം ചെയ്തു. ഫല വൃക്ഷതൈകൾ, വിത്തുകൾ, തെങ്ങിൻ തൈകൾ, വിവിധ തരം ചക്ക തൈകൾ, തായ്ലാന്റ് വരിക്ക പ്ലാവ്, ടിഷ്യൂ കൾച്ചർ വാഴതൈകൾ എന്നിവയുടെ പ്രദർശനവും വിൽപ്പനയും ഇതൊടൊപ്പം ഉണ്ട്. നഗരസഭാ വൈസ് ചെയർപേഴ്സൻ വി.കെ.പത്മിനി, കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ, അനിൽകുമാർ, കെ. പ്രശാന്ത്, കെ.വിനോദ് എന്നിവർ പങ്കെടുത്തു.
