കൊയിലാണ്ടിയിൽ കുഴൽപണവുമായി യുവാവ് പിടിയിൽ

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കുഴൽപണവുമായി യുവാവ് പിടിയിൽ കൊടുവള്ളി വാവാട് വെള്ളാരംകുഴി ഫൈസൽ (30) നെയാണ് ഇന്നലെ രാത്രി കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്ന് 110500 രൂപയും കണ്ടെടുത്തു. ബുധനാഴ്ച രാത്രി 12 മണിയോടെ കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് പോലീസ് പെട്രോളിംഗ് നടത്തവെയാണ് ഇയാൾ പിടിയിലായത്.
മറ്റ് പല സ്ഥലങ്ങളിലും പണം വിതരണം ചെയ്ത് തിരിച്ചു വരുകയാണെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞതായാണ് പോലീസ് പറയുന്നത്. കൊയിലാണ്ടി എസ്.ഐ.രാജൻ, ഡ്രൈവർ ഒ.കെ.സുരേഷ്, എം.എസ്.പി ക്യാമ്പിലെ പോലീസുകാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

