കൊയിലാണ്ടിയിൽ ഐ.ടി.ഐ.വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

കൊയിലാണ്ടി: ഐ.ടി.ഐ.വിദ്യാർത്ഥികളെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മൂടാടി ഹിൽ ബസാർ റോഷൻ വില്ലയിൽ റിജോ റോബർട്ട് (20), നടുവണ്ണൂർ കാവിൽ ഒറ്റ പുരക്കൽ ഫഹ്മിത (20) എന്നിവരെയാണ് ട്രെയിൻതട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ഇന്നു കാലത്ത് 6.15 ഓടെയാണ് വെള്ളറക്കാട് റെയിൽവെ സ്റ്റേഷനു സമീപം കണ്ടെത്തിയത്.
റിജോയുടെ മൃതദേഹം ചിന്നഭിന്നമായ നിലയിലും, ഫഹ്മിതയുടെത് കൂടുതൽ പരിക്കുകൾ ഇല്ലാത്ത നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹങ്ങൾ കൊയിലാണ്ടി പോലീസ് എത്തി മോർച്ചറിയിലെക്ക് മാറ്റി. രണ്ട് പേരും കുറുവങ്ങാട് ഐ.ടി ഐ.വിദ്യാർത്ഥികളാണ്. ഫഹ്മിതയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ പേരാമ്പ്ര പോലീസിൽ പരാതി നൽകിയിരുന്നു. ബുധനാഴ്ച കാലത്ത് 10 മണിക്ക് വീട്ടിൽ നിന്നും പോയതാണ് മടങ്ങി എത്താത്തതിനെ തുടർന്നാണ് പരാതി നൽകിയത്. ഇന്നു പുലർച്ചെ ഒരു മണിയോടെയാണ് പോലീസ് കേസെടുത്തത്.

റിജോയുടെ പിതാവ്: റോബർട്ട്, മാതാവ്. ട്രീസ (കലക്ടറേറ്റ് ജീവനക്കാരി) സഹോദരൻ: റോഷൻ. ഫഹ്മിയുടെ പിതാവ്: അബ്ദുൾ ഹമീദ്, മാതാവ്. സഫിയ, സഹോദരങ്ങൾ: ഫാത്തിമ, അഫ്സത്ത്. 6 മാസം മുമ്പ് ഫഹ്മിതയുടെ നിക്കാഹ് കഴിഞ്ഞതാണെന്ന് പറയുന്നു.

