കൊയിലാണ്ടിയിൽ എൻ.ഡി.എ സഖ്യം രൂപീകരിച്ചു

കൊയിലാണ്ടി: ദേശീയ ജനാധിപത്യ സഖ്യം കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റി രൂപീകരിച്ചു. ബി.ജെ.പി സംസ്ഥാന സമിതി അംഗം അഡ്വ: പത്മനാഭൻ ഉദ്ഘാടനം ചെയ്തു. 2019ലെ ലോകസഭ തെരെഞ്ഞടുപ്പിൽ കേന്ദ്ര ഭരണത്തിൽ കേരള ഘടകത്തിന്റെ പ്രാധിനിത്യം ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു.
ചെയർമാനായി അഡ്വ: വി. സത്യൻ, കൺവീനറായി സി.കെ മുരളിയേയും, വായനാരി വിനോദ്, ടി. കെ പത്മനാഭൻ, എ.കെ ബാബു, വിനോദ് എന്നിവരെ അംഗങ്ങായും തെരെഞ്ഞെടുത്തു. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി രത്‌നാകരൻ, എം. സി ശശീന്ദ്രൻ, അഡ്വ: വി. സത്യൻ, ടി.കെ പത്മനാഭൻ, കെ.പി മോഹനൻ, വി. ഉണ്ണികൃഷ്ണൻ, സി.കെ മുരളി, കേളപ്പൻ, എ. പി രാമചന്ദ്രൻ, വായനാരി എന്നിവർ സംസാരിച്ചു.

