കൊയത്തുല്‍ത്സവം നടത്തി

മലപ്പുറം: 2018 മാര്‍ച്ച് ഒന്ന് മുതല്‍ നാല് വരെ മലപ്പുറം ജില്ലയില്‍ നടക്കുന്ന സി.പി.ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജൈവ നെല്‍കൃഷിയുടെ കൊയത്തുല്‍ത്സവം നടത്തി. സി.പി.ഐ ഏലംകുളം ലോക്കല്‍ കമ്മിറ്റിയും, അഖിലേന്ത്യാ കിസാന്‍ സഭ ജില്ലാ കമ്മിറ്റിയും സംയുക്തമായി മുതുകുര്‍ശി മങ്ങോട്ട് നിലത്താണ് ജൈവ നെല്‍കൃഷി ആരംഭിച്ചിരുന്നത്.
കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പു മന്ത്രി പി.തിലോത്തമന്റെ നേതൃത്വത്തില്‍ ഇന്നലെ കൊയ്ത്ത് നടത്തി. കഴിഞ്ഞ ആഗസ്റ്റ് 17നാണ് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ജൈവ കൃഷിക്ക് തുടക്കം കുറിച്ചത്. എം.എം.അഷ്ടമൂര്‍ത്തിയാണ് രണ്ട് ഏക്കര്‍ കൃഷിയിടം സൗജന്യമായി നല്‍കിയത്. കൊയ്തെടുത്ത നെല്ല് ഭക്ഷണമായി സമ്മേളന ദിവസങ്ങളില്‍ പ്രതിനിധികള്‍ക്ക് നല്‍കും. ചടങ്ങില്‍ ജില്ലാ സെക്രട്ടറി പി.പി.സുനീര്‍, ജില്ലാഎക്സിക്യൂടീവ് മെമ്ബര്‍ എം.എ.അജയകുമാര്‍, വി.വി.ആര്‍.പിള്ള, പി.തുളസിദാസ്, ഇ.അബ്ദു, ഇ.പി.ബഷീര്‍, എം.ആര്‍.മനോജ് എന്നിവര്‍ നേതൃത്വം നല്‍കി.

