KOYILANDY DIARY.COM

The Perfect News Portal

കൊച്ചിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

.

കൊച്ചിയിൽ ചാക്കിൽ കെട്ടിയ നിലയിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കൊച്ചി കോന്തുരുത്തിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജനവാസ മേഖലയോട് ചേർന്നാണ് മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. സ്ഥലത്ത് സൗത്ത് പൊലീസ് എത്തി ഇൻക്വസ്‌റ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ വീട്ടുടമ്മ ജോർജ് എന്നയാൾ കസ്റ്റഡിയിൽ ആയി. ഇയാളുടെ വീടിനോട് ചേർന്നാണ് മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജോർജിന്റെ വീടിന് അകത്ത് രക്തകറ പൊലീസ് കണ്ടെത്തി.

 

കൊലപാതകമെന്നാണ് സംശയം. രാവിലെ പരിസരത്തെത്തിയ ഹരിത കർമ്മ സേനാംഗങ്ങളാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് പ്രദേശവാസികളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസ് എത്തുകയുമായിരുന്നു. വർഷങ്ങളായി പ്രദേശത്ത് താമസിക്കുന്നയാളാണ് ജോർജ്. സ്ഥിരം മദ്യപാനിയാണെന്നും മരിച്ച സ്ത്രീയെ ഇതുവരെ കണ്ടുപരിചയമില്ലെന്നും വാർഡ് കൗൺസിലർ പറഞ്ഞു.

Advertisements
Share news