കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ ഇന്ന് പളളിവേട്ട

കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിൽ പളളിവേട്ട ഇന്ന് . രാവിലെ ഉഷപൂജ, ശ്രീഭൂത ബലി, ഓട്ടംതുളളൽ, ചാക്യാർകൂത്ത്, പന്തീരടിപൂജ എന്നുവയ്ക്ക് ശേഷം കൊയിലാണ്ടി താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന ഇളനീർക്കുല വരവുകൾ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
നാല് മണിക്ക് കാഴ്ചശീവേലി തുടര്‍ന്ന് ഗ്രാമബലി, പുറക്കാട്ടേക്ക് എഴുന്നള്ളിപ്പ്, തിരിച്ചുവന്ന് കിഴക്കേനടയില്‍ പ്രശസ്ത വാദ്യകലാകാരന്‍മാര്‍ അണിനിരക്കുന്ന പാണ്ടിമേളം. ശനിയാഴ്ച ആറാട്ട്, കീഴൂര്‍ ശിവക്ഷേത്രത്തില്‍നിന്ന് എഴുന്നള്ളിപ്പ്, പാലൂര്‍ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, കുളിച്ചാറാടിക്കല്‍, വെടിക്കെട്ട്, പാണ്ടിമേളം എന്നിവയുണ്ടാകും.

