കേരള ഹൈക്കോടതി അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു

കൊച്ചി: കേരള ഹൈക്കോടതിയില്‍ ഒഴിവുള്ള 38 അസിസ്റ്റന്റ് തസ്തികകളിലേക്ക് നേരിട്ടുള്ള റിക്രൂട്ട്‌മെന്റ് വഴി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചു. ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വിശദ വിവരങ്ങള്‍ ലഭിക്കും.
യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റികളില്‍ നിന്നും ചുരുങ്ങിയത് 50 ശതമാനത്തില്‍ കുറയാതെ മാര്‍ക്കുള്ള ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ നിയമബിരുദം. കമ്ബ്യൂട്ടര്‍ ഓപ്പറേഷന്‍സില്‍ പരിജ്ഞാനം.

പ്രധാന തീയതികള്‍: രണ്ട് ഘട്ടങ്ങളിലാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇത് രണ്ടും 26 ജൂലൈയില്‍ ആരംഭിച്ചു. ഒന്നാം ഘട്ടം 20 ആഗസ്റ്റിന് അവസാനിക്കും. 31 ആഗസ്റ്റിനുള്ളില്‍ ഫീസ് അടയ്ക്കണം. രണ്ടാം ഘട്ടം സെപ്റ്റംബര്‍ ആറിന് തീരും.

അപേക്ഷാ ഫീസ് സാധാരണ കാറ്റഗറിക്ക് 400 രൂപയും, എസ്‌സി, എസ്ടി, അംഗപരിമിതര്‍ എന്നിവര്‍ക്ക് ഫീസില്ല. 27800-59400 രൂപയാണ് ശമ്ബള സ്‌കെയില്‍. എഴുത്ത് പരീക്ഷയുടെയും, ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.

