കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു

കൊയിലാണ്ടി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ ചടങ്ങ് ജില്ലാ സെക്രട്ടറി പി. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ.എം രാജീവൻ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മോഹനൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
ജെ.കെ ഹാഷിം, സൗമിനി മോഹൻദാസ്, ജലീൽ മൂസ്സ, റിയാസ്, ശശീന്ദ്രൻ, വി.പി. ബഷീർ, അബ്ദുൾ സലാം എന്നിവർ സംസാരിച്ചു. ബാലറാം പുതുക്കുടി സ്വാഗതവും, മണിയോത്ത് മൂസ്സ നന്ദിയും പറഞ്ഞു.

