കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ ജില്ലാ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: കേരളത്തിലെ ക്ഷേത്ര വാദ്യകലയെ പരിപോഷിപ്പിക്കുവാനും വാദ്യകലാകാരന്മാരുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിക്കുന്ന കേരള ക്ഷേത്ര വാദ്യകല അക്കാദമിയുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ രൂപീകരണ യോഗവും മെമ്പർഷിപ്പ് വിതരണവും തിരുവങ്ങൂർ ശ്രീ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
പ്രശസ്ത വാദ്യകലാകാരൻമാർ ഉള്ളിയേരി ശങ്കരമാരാർ, തൃക്കുറ്റിശ്ശേരി ശിവശങ്കരമാരാർ, പോലുർ രാമചന്ദ്രമാരാർ, മേലൂർ ഗംഗാധരൻ നായർ, കലാമണ്ഡലം ശിവദാസൻ മാരാർ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. പോലൂർ ഹരികൃഷ്ണന്റെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിൽ കാഞ്ഞിലശ്ശേരി വിനോദ് മാരാർ സ്വാഗതം പറഞ്ഞു. ക്ഷേത്രവാദ്യ കല അക്കാദമിയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൊടകര രമേശ് അധ്യക്ഷതവഹിച്ച സമ്മേളനത്തിൽ മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കാഞ്ഞിരശ്ശേരി പത്മനാഭൻ നിർവഹിച്ചു.

വെളിയണ്ണൂർ സത്യൻ മാരാർ, മുചുകുന്ന് ശശി മാരാർ, കടമേരി ഉണ്ണികൃഷ്ണൻ മാരാർ, സന്തോഷ് കൈലാസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു., ശ്രീജിത്ത് കടമേരി നന്ദിപറഞ്ഞു. പ്രസ്തുത സമ്മേളനത്തിൽ ജില്ലാ കമ്മിറ്റി ഭാരവാഹികളായി കടമേരി ഉണ്ണികൃഷ്ണ മാരാർ (പ്രസിഡണ്ട്) കാഞ്ഞിലശ്ശേരി വിനോദ് മാരാർ (വൈസ് പ്രസിഡണ്ട്) പ്രജീഷ് കാർത്തികപ്പള്ളി (സെക്രട്ടറി) സദനം സുരേഷ്, മേപ്പയ്യൂർ രഞ്ചിത്ത് മാരാർ (ജനറൽ സെക്രട്ടറിമാർ) ശ്രീജിത്ത് മാരാമുറ്റം ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.

