കേരള കമ്പ്യൂട്ടര്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാനസമ്മേളനം ആഗസ്ത് 13-ന്

കോഴിക്കോട്: കേരള കമ്പ്യൂട്ടര്‍ ടീച്ചേഴ്സ് അസോസിയേഷന് സംസ്ഥാനസമ്മേളനം ആഗസ്ത് 13-ന് കോഴിക്കോട്ട് നടക്കും. രാവിലെ ഒമ്പതരയ്ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന് ഉദ്ഘാടനംചെയ്യുമെന്ന് പ്രസിഡന്റ് അഡ്വ. എം.രാജന് പത്രസമ്മേളനത്തില്‍ അറിയിച്ചു. എല്‍.പി., യു.പി., ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ ജോലിചെയ്യുന്ന അധ്യാപകര്‍ക്ക് സേവന-വേതന വ്യവസ്ഥകളോ ആനുകൂല്യങ്ങളോ നിലവിലില്ല. ഒരു കമ്പ്യൂട്ടര്‍ അധ്യാപകന് പി.ടി.എ. 1000 മുതല്‍ 4000 രൂപവരെയാണ് നല്‍കുന്നത്. 20 വര്‍ഷത്തിലേറെയായി ഈ രംഗത്ത് ജോലിചെയ്യുന്നവരുണ്ട്. സര്‍ക്കാര്‍, എയ്ഡഡ്, മാനേജ്മെന്റ് സ്കൂളുകളില്‍ ജോലിചെയ്യുന്ന കമ്പ്യൂട്ടര്‍ ടീച്ചര്‍മാരുടെ ജോലിസ്ഥിരത ഉറപ്പുവരുത്തുക, കമ്പ്യൂട്ടര്‍ അധ്യാപകരുടെ ജോലി സംബന്ധിച്ചും സേവന-വേതന വ്യവസ്ഥകളെപ്പറ്റിയും പഠിക്കാന്‍ സര്‍ക്കാര്‍ കമ്മിഷനെ നിയമിക്കുക. എന്നീ ആവശ്യങ്ങള്‍ സമ്മേളനത്തില്‍ ഉന്നയിക്കും. ജനറല്‍ സെക്രട്ടറി കെ. ബിന്ദുമോള്‍, എം.കെ. ബീരാന് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
