കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ ധർണ്ണ നടത്തി

കൊയിലാണ്ടി: താലൂക്ക് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെ ജൂനിയർ എംപ്ലോയ്‌മെന്റ് ഓഫീസർ തസ്തിക കോഴിക്കോട് വികലാംഗ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിലെക്ക് മാറ്റിയ നടപടിക്കെതിരെ കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി മിനി സിവിൽ സ്റ്റേഷനിൽ ധർണ്ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പ്രേമവല്ലി ഉദ്‌ഘാടനം ചെയ്തു. നിയമന നിരോധനവും തസ്തിക വെട്ടികുറക്കലും വഴി സിവിൽ സർവീസിനെ തകർക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധർണ്ണ സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡണ്ട് എം.എ.ഖാദർ , എൻ.പി. ബാലകൃഷ്ണൻ, എം.ടി. മധു, കെ. പ്രദീപൻ, വി.പി. രജീഷ് കുമാർ, ആലിസ് ഉമ്മൻ, ടി.പി.ഗോപാലൻ, എം.ഷാജിവ് കുമാർ എന്നിവർ സംസാരിച്ചു.
