കേന്ദ്രം ലക്ഷ്യമിടുന്നത് കേരളത്തിൻ്റെ വികസനം മുരടിപ്പിക്കൽ: ഇ.കെ.വിജയൻ എം.എൽ.എ
കൊയിലാണ്ടി: ഇടതുമുന്നണി ഭരണത്തിൽ സംസ്ഥാനത്തുണ്ടായ നേട്ടങ്ങളിലുളള അസൂയയാണ് കേരളത്തിന് അവകാശപ്പെട്ട കേന്ദ്ര സഹായങ്ങൾ നൽകാത്തതിനു പിന്നിലെന്ന് ഇ.കെ. വിജയൻ എം.എൽ.എ. കേന്ദ്ര വിവേചനത്തിനെതിരെ 17ന് സി.പി.ഐ നടത്തുന്ന ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ചിൻ്റെ ഭാഗമായുള്ള പ്രചാരണ ജാഥ ഉദ് ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.ടി. കല്യാണി അധ്യക്ഷത വഹിച്ചു. എസ്. സുനിൽ മോഹൻ, ഇ.കെ.അജിത്, എൻ. ശ്രീധരൻ, പി.കെ. വിശ്വനാഥൻ, കെ. ശശിധരൻ എന്നിവർ സംസാരിച്ചു.

