കെ.ജി.എൻ.എ. കൊയിലാണ്ടി ഏരിയാ സമ്മേളനം

കൊയിലാണ്ടി: കേരള ഗവ: നഴ്സസ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം കെ.ജി.എൻ.എ.സംസ്ഥാന കമ്മിറ്റി അംഗം. കെ.പി.ഷീന ഉൽഘാടനം ചെയ്തു. റീജ മുതുവന അദ്ധ്യക്ഷത വഹിച്ചു.
പെട്രോൾ, ഡീസൽ വില എണ്ണ കമ്പനികൾക്ക് തീരുമാനിക്കാനുള്ള കേന്ദ്ര സർക്കാറിന്റെ നയം തിരുത്തുക, കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ കെട്ടിടം ഉടൻ തുറന്നുകൊടുക്കുക, ആശുപത്രികളിൽ ‘ എച്ച്.ഡി.എസ്, ആർ.എസ്, ബി.വൈ, എൻ.എച്ച്.എം, സ്കീമുകളിൽ ജോലി ചെയ്യുന്ന താൽക്കാലിക ,നഴ്സുമാരുടെ ശമ്പളം സ്ഥിരം നഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തിന് തുല്യമാക്കണമെന്നും സമ്മേള നം ആവശ്യപ്പെട്ടു.

ഇടതു സർക്കാറിന്റെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് ശക്തി പകരാനും സമ്മേളനം ആവശ്യപ്പട്ടു സി. ജൂബിലി, സൗദ ബീഗം, എൻ. വി അനൂപ്, വി.പി, സ്മിത, സി. ഷിനി ത, പി.പ്രജിത്ത്, ബിന്ദു ജോർജ്ജ്, എന്നിവർ സംസാരിച്ചു, പുതിയ ഭാരവാഹികളായി റീജ മുതുവന (പ്രസിഡന്റ്) വി.പി. സ്മിത, (സെക്രട്ടറി) സി. ജൂബിലി, (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

