കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി

കൂത്താട്ടുകുളം: കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ ജീവനൊടുക്കി. എറണാകുളം സ്വദേശിനി തങ്കമ്മയാണ് ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ലഭിച്ച കുടുംബ പെന്‍ഷന്‍ മാത്രമായിരുന്നു തങ്കമ്മയുടെ ഏക വരുമാനം. എന്നാല്‍ കഴിഞ്ഞ അഞ്ചു മാസമായി പെന്‍ഷന്‍ മുടങ്ങിയതോടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന മകനുമൊത്താണ് തങ്കമ്മ താമസിച്ചിരുന്നത്. മുന്നോട്ടുള്ള ജീവിതത്തിന് പണം തടസമായതോടെയാണ് തങ്കമ്മ ജീവനൊടുക്കാന്‍ തീരുമാനിച്ചത്.

