കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു

കരുനാഗപ്പള്ളി: കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വീണ് കണ്ടക്ടര്‍ക്ക് പരിക്കേറ്റു. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടര്‍ യാസര്‍ അരാഫത്തിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് സംഭവം. തുറയില്കടവില് നിന്ന് അരിനല്ലൂരിലേക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസില്‍ നിന്ന് കണ്ടക്ടര്‍ ഡോര്‍തുറന്നു പുറത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ കണ്ടക്ടര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
