കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ ശമ്പളവും പെന്‍ഷനും നല്‍കും മന്ത്രി എ.കെ. ശശീന്ദ്രൻ

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് നാളെ ശമ്ബളവും പെന്‍ഷനും നല്‍കുമെന്ന് സര്‍ക്കാര്‍. ശമ്ബളവും പെന്‍ഷനും നാളെ വിതരണം ചെയ്യുമെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു.
ശമ്ബളത്തിന്റെ 75 ശതമാനവും പകുതി പെന്‍ഷനും നാളെ നല്‍കും. ഇതിനായി ഉപാധികളില്ലാതെ 27.5 കോടി അനുവദിച്ചു. കെടിഡിഎഫ്സി ട്രഷറി നിക്ഷേപത്തില്‍നിന്ന് പണമെടുത്താണ് നല്‍കുകയെന്നും മന്ത്രി വ്യക്തമാക്കി.

കെഎസ്‌ആര്‍ടിസിയിലെ ശമ്ബള പ്രതിസന്ധി പരിഗണിക്കുന്നതിന് സിഐടിയു യൂണിയന്‍ 21 മുതല്‍ പണിമുടക്ക് നടത്താന്‍ തീരുമാനിച്ചിരുന്നു. നാളെ പണിമുടക്ക് നോട്ടീസ് നല്‍കും.
Advertisements

