KOYILANDY DIARY.COM

The Perfect News Portal

കെഎസ്‌ആര്‍ടിസി കമ്പ്യൂ​ട്ട​ര്‍​വ​ത്ക​ര​ണം: കെ​ല്‍​ട്രോ​ണി​നെ​യും സി-​ഡി​റ്റി​നെ​യും ഒ​ഴി​വാ​ക്കി

കോ​ഴി​ക്കോ​ട്: കെഎസ്‌ആര്‍ടിസി ക​മ്പ്യൂട്ട​ര്‍​വ​ത്ക​ര​ണ ന​ട​പ​ടി​ക​ളി​ല്‍​നി​ന്ന് സ​ര്‍​ക്കാ​ര്‍ ക​ന്പ​നി​ക​ളാ​യ കെ​ല്‍​ട്രോ​ണി​നെ​യും സി-​ഡി​റ്റി​നെ​യും ഒ​ഴി​വാ​ക്കി. ക​ന്പ്യൂ​ട്ട​ര്‍​വ​ത്ക​ര​ണ​ത്തി​നാ​യി ടെ​ന്‍​ഡ​ര്‍ വി​ളി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​തി​ല്‍ ര​ണ്ടു ക​ന്പ​നി​ക​ളെ​യും ത​ഴ​യു​ക​യാ​യി​രു​ന്നു. സ​ര്‍​ക്കാ​ര്‍ സ​മി​തി​യു​ടെ സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യി​ല്‍ വിജയി​ച്ച കെ​ല്‍​ട്രോ​ണി​നെ ടെ​ന്‍​ഡ​ര്‍ തു​റ​ക്കു​ന്നി​നു മു​ന്പ് അ​യോ​ഗ്യ​രാ​ക്കി​യെ​ന്നും ആ​രോ​പ​ണ​മു​ണ്ട്.

നേ​ര​ത്തെ, സാ​ങ്കേ​തി​ക പ​രി​ശോ​ധ​ന​യി​ല്‍ പാ​സാ​യ കെ​ല്‍​ട്രോ​ണി​ന് സാ​ങ്കേ​തി​ക പ്ര​തി​സ​ന്ധി​യു​ണ്ടെ​ന്ന് പി​ന്നീ​ട് കെഎസ്‌ആര്‍ടിസി നി​ല​പാ​ട് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തേ​ തു​ട​ര്‍​ന്നാ​ണ് ടെ​ന്‍​ഡ​ര്‍ തു​റ​ക്കാ​തി​രു​ന്ന​ത്. ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​ര്‍ അ​നു​കൂ​ല സൊ​സൈ​റ്റി​യാ​യ ഉൗ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​ക്കാ​ണ് പു​തി​യ ക​രാ​ര്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.  അ​തേ​സ​മ​യം, പു​തി​യ ക​രാ​റി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നി​ട്ടു​ണ്ടെ​ന്ന് സി-​ഡി​റ്റ് ആ​രോ​പി​ക്കു​ന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *