കൃഷ്ണപ്രിയയ്ക്ക് സ്വീകരണം നല്‍കി

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ഫുട്‌ബോള്‍ അസോസിയേഷന്റെ മികച്ച ജൂനിയര്‍ ഫുട്‌ബോളര്‍ക്കുള്ള സ്വര്‍ണ്ണമെഡല്‍ കരസ്ഥമാക്കിയ കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി എ.ടി. കൃഷ്ണപ്രിയയെ അനുമോദിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ പുരസ്‌കാരം നല്‍കി അനുമോദന
പരിപാടി ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം പി.എം. ബിജു അദ്ധ്യക്ഷത വഹിച്ചു. പരിപാടിയില്‍ കായികാധ്യാപകന്‍ എം. ജ്യോതി കുമാറിനെയും, ഫുട്‌ബോള്‍ പരിശീലകന്‍ സര്‍വ്വീസസ് ഫുട്‌ബോളര്‍ എന്‍.കെ. കണാരനെയും ആദരിച്ചു.
കെ.ഡി.എഫ്.എ. വൈസ് പ്രസിഡണ്ട് സി.കെ.അശോകന്‍ മുഖ്യാതിഥിയായിരുന്നു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി ചെയർമാൻ കെ.ഷിജു, സലീന, പ്രിന്‍സിപ്പല്‍ എ. പ്രബീത്, പ്രധാനാധ്യാപകന്‍ മൂസ്സ മേക്കുന്നത്ത്, പി.ടി.എ; പ്രസിഡണ്ട് എ. സജീവ് കുമാര്‍, അന്‍സാര്‍ കൊല്ലം, മണിപ്രസാദ്, എം.കെ. ഗീത, രാഗേഷ് കുമാര്‍, എസ്. പ്രമോദ് എന്നിവര്‍ സംസാരിച്ചു.

