കുറ്റിയാടി : വേളത്ത് നസിറുദ്ദീനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍

കുറ്റിയാടി: വേളത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പുത്തലത്ത് നസിറുദ്ദീനെ (25) കുത്തി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വേളം ഒളോടിത്താഴെ ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ് (35) ആണ് അറസ്റ്റിലായത്. കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായ കപ്പച്ചേരി ബഷീര്‍, കളരിയുള്ളതില്‍ അന്ത്രു എന്നിവരെ കൃത്യം നടത്തിയ ശേഷം രക്ഷപ്പെടാന്‍ സഹായിച്ചു എന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. ബഷീര്‍ ഉള്‍പ്പെടെ 3 പേരെ നേരത്തേ അറസ്റ്റു ചെയ്തിരുന്നു. റഫീഖിനെ കോടതി റിമാന്‍ഡ് ചെയ്തു.
