KOYILANDY DIARY

The Perfect News Portal

കുറൂളി പരദേവതാ ക്ഷേത്രോത്സവം ഫിബ്രവരി 16ന് കൊടിയേറും

കൊയിലാണ്ടി: പുളിയഞ്ചേരി കുറൂളി പരദേവതാക്ഷേത്രോത്സവം ഫിബ്രവരി 16ന് പുലര്‍ച്ച 5 മണിക്ക്
കൊടിയേറും. കുറൂളി ചെണ്ടവാദ്യ പരിശീലന വിദ്യാലയ സംഘത്തിന്റെ ചെണ്ടമേളം, മുചുകുന്ന് പത്മനാഭന്റെ ഓട്ടന്‍ തുള്ളല്‍, മുചുകുന്ന് ശശി മാരാരുടെ തായമ്പക, പ്രതീക്ഷ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കലാപരിപാടികള്‍. 17-ന് കലവറ നിറയ്ക്കല്‍, ഭഗവതി സേവ, 18-ന് ലളിതാസഹസ്രനാമ പാരായണം, അന്നദാനം, തണ്ടാന്റെ വരവ്, കന്മന ഇല്ലം വിഷ്ണുക്ഷേത്രത്തില്‍ നിന്ന് പാണ്ടിമേള സമേതം മുല്ലക്കല്‍ പാ ട്ടിനെഴുന്നള്ളിപ്പ്, തേങ്ങയേറും പാട്ടും. 19-ന് പ്രതിഷ്ഠാദിനം. പുളിയഞ്ചേരി കുളത്തിന് സമീപത്ത് നിന്ന് പൊതുവരവ്, ഷാസ് ഡിജിറ്റല്‍ ഓര്‍ക്കസ്ട്രയുടെ സംഗീതനിശ, വെള്ളാട്ട്, പരദേവത തിറ, ഗുളികന്‍ തിറ എന്നിവ ഉണ്ടാകും.