കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലിങ്കേജ് ലോണ്‍ പദ്ധതിയുമായി ചക്കിട്ടപാറ സഹകരണ ബാങ്ക്

പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്കും ലിങ്കേജ് ലോണ്‍ നല്‍കുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ഉദ്ഘാടനം ചെയ്തു. അറുപതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ചക്കിട്ടപാറ സര്‍വ്വീസ് സഹകരണ ബാങ്കാണ് പദ്ധതി നടപ്പിലാക്കുന്നത്.
250ഓളം കുടുംബശ്രീ യൂണിറ്റുകള്‍ക്കായി അഞ്ച് കോടിയിലധികം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഓരോ യൂണിറ്റിനും അഞ്ച് ലക്ഷം വീതം അനുവദിക്കും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സുനില്‍, പി.സി. കവിത, ഷീന പുരുഷു, കെ. ബിജു, വി. ഗംഗാധരന്‍, ഉണ്ണി വേങ്ങേരി, ബാങ്ക് പ്രസിഡന്റ് ഇ.എസ്. ജെയിംസ്, ഷീന നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

