കുടുംബശ്രീയുടെ നേതൃത്വത്തില്‍ കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഏറ്റെടുക്കാന്‍ ഇനി വനിതകള്‍

കൊയിലാണ്ടി: നഗരസഭയിലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിതകളുടെ കെട്ടിട നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. പി.എം.എ.വൈ – ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണം നടത്തിയാണ് ഈ രംഗത്തേക്ക് ചുവട് വെക്കുന്നത്. നഗരസഭയിലെ കൊടക്കാട്ടുംമുറിയിലാണ് ആദ്യ സംരംഭം ആരംഭിച്ചത്. നഗരസഭ ചെയര്മാന് അഡ്വ. കെ.സത്യന് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്പേഴ്സന് വി.കെ.പത്മിനി അധ്യക്ഷത വഹിച്ചു.
ജില്ലാമിഷന് കോര്‍ഡിനേറ്റര്‍ പി.സി.കവിത മുഖ്യാതിഥിയായിരുന്നു. സ്ഥിരംസമിതി അംഗങ്ങളായ എന്‍.കെ.ഭാസ്കരന്, വി.കെ.അജിത, കെ.ഷിജു, ദിവ്യസെല്‍വരാജ്, നഗരസഭാംഗം ബാവ കൊന്നേന്‍കണ്ടി, കുടുംബശ്രീ എ.ഡി.എം.സി. ഗിരീഷ് കുമാര്‍, മെമ്പര്‍ സെക്രട്ടറി കെ.എം.പ്രസാദ്, ഏക് സാത്ത് പരിശീലക വിനീത, സി.ഡി.എസ്. അധ്യക്ഷന്മാരായ എം.പി.ഇന്ദുലേഖ, യു.കെ.റീജ എന്നിവര്‍ സംസാരിച്ചു.

