കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ 11-ാം വാർഡ് കാനത്തിൽ താഴ കുടിവെള്ള പദ്ധതി പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. കെ. ജീവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.
പി.ഡബ്ല്യ.ഡി. അസിസ്റ്റന്റ് എഞ്ചിനീയർ പവിത്രൻ ഒതയോത്ത്, പപ്പൻ മൂടാടി, വി.പി.ഭാസ്ക്കരൻ, പി.കെ.പ്രേമലത, കെ.ടി.ഗംഗാധരൻ, മിനി, സി.കെ.ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.

