കുടിലില്‍ക്കഴിയുന്ന വിനോദിനിക്കും മകള്‍ക്കും സേവാഭാരതി വീടുനിര്‍മിച്ചു നല്കുo

കൊയിലാണ്ടി: ചെറിയമങ്ങാട് കടലോരത്തെ കുടിലില്‍ക്കഴിയുന്ന വിനോദിനിക്കും മകള്‍ പ്രിയങ്കക്കും വീടുനിര്‍മിച്ചു നല്‍കുമെന്ന് സേവാഭാരതി ഭാരവാഹികളറിയിച്ചു. തറക്കല്ലിടല്‍ ചിങ്ങം ഒന്നിന് നടക്കും. സോഷ്യൽ മീഡിയയിലൂടെയാണ് അമ്മയുടേയും മകളുടേയും ദുരിതജീവിതം പുറംലോകമറിയുന്നത്. സേവാഭാരതി പ്രസിഡന്‍ഡ് വി.എം മോഹനന്, അഡ്വ. വി. സത്യന്, കെ.വി. അച്യുതന്, തല്ല്യേരി മോഹനന്, എം.വി. സജിത്ത്, എം.വി. ബിജു, കൗണ്‍സിലര്‍ കനക, വി.കെ ജയന്, അഖില്‍ പന്തലായനി, അനില്‍ അരങ്ങില്‍ എന്നിവർ ചേർന്ന് കുടുംബത്തെ സന്ദർശിക്കുകയായിരുന്നു.
