കുഞ്ഞിക്കുളങ്ങര ക്ഷേത്രത്തില്‍ നവീകരണ കലശം തുടങ്ങി

ചേമഞ്ചേരി.കുഞ്ഞിക്കുളങ്ങര ക്ഷേത്രത്തില്‍ നവീകരണ കലശം തുടങ്ങി.ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാതിരിശ്ശേരി ശ്രീകുമാരന്‍ നമ്പൂതിരിപ്പാടിന് പൂര്‍വ്വാചാര വിശേഷങ്ങളോടെ വരവേല്‍പ്പ് നല്‍കി. ക്ഷേത്രം ഊരാളന്‍ പയിങ്ങാടന്‍ ശിവന്‍ ആചാര്യവരണത്തിന് നേതൃത്വം നല്‍കി.
ആറു ദിവസം നീളുന്ന നവീകരണ കലശത്തില്‍ ആദ്യദിനത്തില്‍ ഗണപതിപൂജ, അങ്കുരാരോഹണം,ശുദ്ധിക്രിയകള്‍, അത്താഴപൂജ എന്നിവ നടന്നു. സിനി ആര്‍ട്ടിസ്റ്റ് ചന്തു ബാബുരാജ് ജപം,ധ്യാനം എന്ന വിഷയത്തില്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തി. ചേമഞ്ചേരി രാമന്‍ നായര്‍ സോപാനസംഗീതം അവതരിപ്പിച്ചു.

കുന്നുമ്മല്‍ ബാലകൃഷ്ണന്‍, ജി.കെ. ഭാസ്‌കരന്‍,

