കിടപ്പ് രോഗികൾക്ക് പുതപ്പുകൾ കൈമാറി
കൊയിലാണ്ടി. അരിക്കുളം ഗ്രാമ പഞ്ചായത്തിലെ കിടപ്പ് രോഗികൾക്കായി നാട്ടുപച്ച ഊരള്ളൂർ സമാഹരിച്ച പുതപ്പുകൾ കൈമാറി. അരിക്കുളം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ നാട്ടുപച്ച പ്രവർത്തകൻ സി. നാരായണനിൽ നിന്ന് അരിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സി. രാധ ഏറ്റുവാങ്ങി. 100 പുതപ്പുകളാണ് ചടങ്ങിൽ കൈമാറിയത്.
