KOYILANDY DIARY.COM

The Perfect News Portal

കാർ തലകീഴായി മറിഞ്ഞു

പേരാമ്പ്ര: കാർ തലകീഴായി മറിഞ്ഞു. പേരാമ്പ്ര – വടകര റോഡിൽ വാല്യക്കോട് കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു. വാല്യക്കോട് ജുമാമസ്ജിദിന് സമീപമുള്ള ഹോട്ടലിനു മുന്നിൽ വ്യാഴാഴ്ച രാത്രി 7.45-ഓടെയാണ് അപകടം. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയവരുടെ കാർ തൊട്ടടുത്ത് നിർത്തിയിട്ട മറ്റൊരു കാറിൽ ഇടിച്ച് മറിയുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. നാലുപേർ വണ്ടിയിലുണ്ടായിരുന്നുവെങ്കിലും കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു. പേരാമ്പ്ര പോലീസെത്തി ക്രെയിൻ ഉപയോഗിച്ച് വാഹനം മാറ്റി.

Share news

Leave a Reply

Your email address will not be published. Required fields are marked *