KOYILANDY DIARY.COM

The Perfect News Portal

കാള്‍ട്ടന്‍ ചാപ്പ്മാന്‍ പരിശീലകസ്ഥാനം ഏറ്റെടുത്തു

കൊയിലാണ്ടി:  മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ടാറ്റാ ഫുട്‌ബോള്‍ അക്കാദമിയുടെ പരിശീലകനുമായ കാള്‍ട്ടന്‍ ചാപ്പ്മാന്‍ കൊയിലാണ്ടിയിലെ ‘ക്യൂലോട്ട്’ ഫുട്‌ബോള്‍ അക്കാദമിയുടെ മുഖ്യ പരിശീലകനായി ദൗത്യം ഏറ്റെടുത്തു. കൊയിലാണ്ടി സ്റ്റേഡിയത്തില്‍ ക്യാമ്പ് അംഗങ്ങള്‍ അദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കി.
5 വര്‍ഷത്തെ സേവനം ലക്ഷ്യമിട്ട സംരഭത്തില്‍ ആദ്യഘട്ടത്തില്‍ വിവിധ പ്രായപരിധിയില്‍ 120 കുട്ടികള്‍ക്ക് പരിശീലനം നല്‍കാനാണ് പദ്ധതി. 80 ഓളം കുട്ടികള്‍ പ്രവേശനം ലഭിച്ച് പരിശീലനം ആരംഭിച്ചു. ഇതിലേക്ക് പ്രവേശനം തേടുന്നവര്‍ 8078507393, 9605316282 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Share news

Leave a Reply

Your email address will not be published. Required fields are marked *