കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം ആലപ്പുഴയിലെത്തി

ആലപ്പുഴ: കാലവര്‍ഷക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘം ആലപ്പുഴയില്‍ സന്ദര്‍ശനം തുടങ്ങി. രാവിലെ എത്തിയ സംഘം കലക്ടറുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി ഗസ‌്റ്റ‌് ഹൗസില്‍ ചര്‍ച്ച നടത്തി. തുടര്‍ന്ന‌് ബോട്ടില്‍ കുട്ടനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു.
കുപ്പപ്പുറം, ഉമ്ബിക്കാരം നെടുമുടി എന്നിവടങ്ങള്‍ സന്ദര്‍ശിച്ച സംഘം മടവീഴ‌്ചയുണ്ടായ പാടശേഖരങ്ങള്‍ കാണാനായി വള്ളത്തില്‍ പുറപ്പെട്ടെങ്കിലും കനത്ത മഴയും കാറ്റും മൂലം പിന്നീട‌് തോണിയാത്ര ഉപേക്ഷിച്ചു. നെടുമുടിയിലെത്തിയ സംഘം എസി റോഡിലെ വെള്ളക്കെട്ടു നിറഞ്ഞ ഭാഗങ്ങളിലും സന്ദര്‍ശനം നടത്തി.

ഉച്ചയ‌്ക്കുശേഷം അമ്ബലപ്പുഴ, കാര്‍ത്തികപ്പള്ളി താലൂക്കുകളിലെ കടല്‍ക്ഷോഭമുണ്ടായ ഭാഗങ്ങളും തൃപ്പെരുന്തുറ, കുരട്ടിശേരി ഭാഗങ്ങളിലെ ദുരിതബാധിത മേഖലകളും സന്ദര്‍ശിക്കും.തുടര്‍ന്ന‌് വൈകിട്ട‌് തിരുവനന്തപുരത്തിനു തിരിക്കും. വ്യാഴാഴ‌്ച തിരുവനന്തപുരത്ത‌് മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച നടത്തും.

കേന്ദ്ര ആഭ്യന്തര വകുപ്പ‌് ജോയിന്റ‌് സെക്രട്ടറി എ വി ധര്‍മ റെഡ്ഡി നയിക്കുന്ന സംഘത്തില്‍ ഊര്‍ജമന്ത്രാലയം ഇലക‌്ട്രിസിറ്റി അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ നഴ‌്സിറാം മീണ, സെന്‍ട്രല്‍ വാട്ടര്‍ കമീഷന്‍ ഡയറക്ടര്‍ ആര്‍ തങ്കമണി, റൂറല്‍ ഡവലപ‌്മെന്റ‌് അസിസ‌്റ്റന്റ‌് ഡയറക്ടര്‍ചാഹത്ത‌് സിങ‌് എന്നിവരാണുള്ളത‌്. ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് ജി വേണുഗോപാല്‍, തോമസ‌് ചാണ്ടി എംഎല്‍എ, കലക്ടര്‍ എസ‌് സുഹാസ‌് എന്നിവരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും സംഘത്തോടൊപ്പമുണ്ട‌്.

