കാറിനെ ഇടിച്ചു തെറിപ്പിച്ച ബസ്സ് നാട്ടുകാർ തടഞ്ഞു

കൊയിലാണ്ടി: കഴിഞ്ഞ ദിവസം അഭിഭാഷകൻ സഞ്ചരിച്ച കാറിനെ ഇടിച്ചു തെറിപ്പിച്ച സ്വകാര്യ ബസ്സ് കൊയിലാണ്ടി പഴയ സ്റ്റാന്റിൽ വെച്ച് അഭിഭാഷകരും നാട്ടുകാരും ചേർന്നു തടഞ്ഞു. കോഴിക്കോട് നിന്നും തലശ്ശേരിയിലെക്ക് പോവുകയായിരുന്ന പെർഫക്ട്ട് ബസ്സാണ് തിരുവങ്ങൂർ വെറ്റിലപ്പാറയിൽ വച്ച് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ മുന്നിലുണ്ടായിരുന്ന കൊയിലാണ്ടി ബാറിലെ അഭിഭാഷകനായ ജി. പ്രവീൺ കുമാർ സഞ്ചരിച്ച കാറിനെ ഇടിച്ചു തെറിപ്പിച്ചത്.
അപകടം നടന്ന ഉടനെ ബസ്സ് ഡ്രൈവർ ഇറങ്ങി ഓടി. കാർ തലകീഴായ് മറിഞ്ഞു. അത്ഭുതകരമായാണ് പ്രവീൺ കുമാർ രക്ഷപ്പെട്ടത്. കൊയിലാണ്ടി പോലീസ് ബസ്സ് കസ്റ്റഡിയിലെടുത്തെങ്കിലും വിട്ടയക്കുകയായിരുന്നു.എന്നാൽ ബസ്സ് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിട്ടും സർവീസ് നടത്തുകയായിരുന്നു.

