കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു
ഉദുമ > കാറിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ഉദുമയിൽ കെ.എസ്‌ടി പി റോഡിൽ ബുധനാഴ്ച രാത്രി എട്ടരയോടെ ഉദുമ പള്ളം ബസ് വെയിറ്റിംഗ് ഷെഡ്ഡിന് സമീപമാണ് അപകടം. ഇടുക്കി കട്ടപ്പന സ്വദേശി കെ.കെ.ഗോപാലൻ (70) ആണ് മരിച്ചത്. മുപ്പത് വർഷമായി ഉദുമയിൽ സ്ഥിര താമസമാക്കിയ ഗോപാലൻ ഉദുമ ടൗണിലെ പഞ്ചായത്ത് പൊതു കക്കൂസിന്റെ നടത്തിപ്പുകാരനായിരുന്നു.
പാലക്കുന്ന് ഭാഗത്ത് നിന്ന് നടന്ന് ഉദുമയിലേക്ക് വരുമ്പോൾ കാസർകോട് നിന്നും മാണിക്കോത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാർ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഗോപാലനെ അതേ കാറിൽ ഉദുമയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിൽ.




