KOYILANDY DIARY.COM

The Perfect News Portal

കാര്‍ മിനി ലോറിയുമായി കൂട്ടിയിടിച്ച്‌ ഒന്‍പതു പേര്‍ക്കു പരുക്ക്

കാസര്‍കോട് : വിവാഹ വീട്ടില്‍നിന്ന് ഓഡിറ്റോറിയത്തിലേക്കു പോവുകയായിരുന്ന കാര്‍ മിനി ലോറിയുമായി കൂട്ടിയിടിച്ച്‌ ഒന്‍പതു പേര്‍ക്കു പരുക്ക്. നാലുപേരുടെ നില ഗുരുതരം. രാവണേശ്വരത്തെ രാജന്‍ (34), നിശാന്ത് (34), സജീവന്‍ (30), മഡിയനിലെ ശശി (36) എന്നിവക്കാണു ഗുരുതരമായി പരുക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരുക്കേറ്റ മറ്റുള്ളവരെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ചെങ്കല്ല് കയറ്റിവന്ന മിനി ലോറി എതിര്‍വശത്തുനിന്ന് ഇടിക്കുകയായിരുന്നു. കാര്‍ പൂര്‍ണമായും തകര്‍ന്നു. നാട്ടുകാരാണ് പരുക്കേറ്റവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

Share news